ലളിത് മോഡിക്കൊരു തുറന്ന കത്ത് (കവര്‍ ഒട്ടിക്കാതെ തന്നെ അയക്കുന്നു)

പ്രിയപ്പെട്ട മോഡി സാര്‍,
               സാറിന്റെ പേരിലുള്ള പഴയ ആ മോടി ഇപ്പൊ ഉണ്ടൊ എന്നെനിക്കറിയില്ല.  അതെന്ത് കുന്തമായാലും എന്റെ മോടി മൊത്തം പോയിക്കിട്ടി. ഞാന്‍ താങ്കളുടെ ഒരു ആരാധകനായിരുന്നു. ആരാധന മൂത്തു മൂത്തു  താങ്കള്‍ ചെയ്യുന്ന പൊലെയൊക്കെ ചെയ്തു  അവസാനം താങ്കളെപ്പോലെതന്നെ ആയി തീര്‍ന്ന ഒരു മഹത് വ്യക്തിയാണ് ഞാനും. താങ്കളെപ്പോലെ തന്നെ  ഇന്ത്യയില്‍ വിനോദ ബിസിനസ്സിനു മാത്രമെ സാധ്യതയുള്ളു എന്നു മനസിലാക്കിയ ഒരു വ്യക്തിയാണ് ഈ ഞാനും. അങ്ങനെ പാവപ്പെട്ടവരുടെ വിനോദത്തിനായി ഞാന്‍ കള്ളു കച്ചവടം തുടങ്ങി....
Read More 
അല്‍ മല്ലു സിനിമാ ഖൊയ്ത
‘’ നമസ്കാരം .. ന്യൂസ് മിനിറ്റിലേക്ക് സ്വാഗതം.. ഈ മിനിറ്റിലെ ചൂടന്‍വാര്‍ത്തകളുമായി നിങ്ങളൊടൊപ്പം സാബു  കൊഞ്ഞനം കുത്തി…. കുട്ടിക്കാനത്ത് ‘’ആത്മഹത്യ’‘ എന്ന സിനിമയുടെ  ലൊക്കേഷനില്‍ അണുബോംബ് സ്ഫോടനം.  സൂപ്പര്‍സ്റ്റാര്‍ തളത്തില്‍ ദിനേശന്‍ നായകാനായി അഭിനയിക്കുന്ന ചിത്രമാണ് ‘’ആത്മഹത്യ’‘(തളത്തില്‍ ദിനേശന്റെ പടം കാണിക്കുന്നു). ദിവസങ്ങള്‍ക്ക് മുന്പ് തളത്തില്‍ ദിനേശനും സൂപ്പര്‍ താരം സര്‍വം ഗോപിയും തമ്മില്‍ സിനിമാ താരങ്ങള്‍ ടീവിയില്‍ വരുന്നതിനെക്കുറിച്ച് വാക്കേറ്റം.....
Read More


സിംഹാസനം എന്ന ആസനം

ലോകത്ത് നാടകം എന്ന സംഗതി കാണാതെയും അതെന്താണെന്ന് അറിയാതെയും നാടകത്തിനു കഥ എഴുതിയ വ്യക്തി ആരാണെന്നു ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാല്‍ ധൈര്യമായിട്ട് എന്റെ പേരു പറയുക. കാരണം ഈ സംഗതി നടപ്പില്‍ വരുത്തിയ ആദ്യത്തെ വ്യക്തി നിങ്ങളുടെ സ്വന്തം ഈ ഞാന്‍ തന്നെയാണ്.  സ്കൂള്‍ ആനിവേഴ്സറിക്ക് ഒരു നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. പക്ഷെ തീരുമാനിച്ച ഞങ്ങള്‍ ഒറ്റ ഒരാളുപോലും നാടകം എന്ന ആഹാരം തിന്നിട്ടേയില്ലായിരുന്നു. അത് കിട്ടുന്ന ഹോട്ടല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞു കൂടായിരുന്നു...
Read More ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന.

കേരളത്തിന്റെ സംസ്കാരത്തിനു നിരക്കാത്ത രീതിയില്‍ ഒരു ഐ.പി.എല്‍ കാരും ഇവിടെ കൊച്ചിയില്‍ കാലു കുത്തില്ല. ഗള്‍ഫില്‍ കിടന്നു ബിസിനസ്സ് ചെയ്യുന്ന വിവേക് സാറിനും പിന്നെ ആന്ധ്രയില്‍ കിടക്കുന്ന ഗെയ്ക്ക്വാദ് അണ്ണനുമൊന്നും നമ്മുടെ കേരളത്തിന്റെ സെറ്റപ്പ് അറിയത്തില്ല. എന്തായാലും നമ്മള്‍ ടീമിനു പേരിടുന്നതിനു മുന്‍പെ തന്നെ ടീമില്‍ കളിക്കുന്ന എല്ലാ കളിക്കാരുടെയും ഉന്നമനത്തിനായി ഒരു സംഘടന അങ്ങ് രൂപീകരിച്ചു. ‘ ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന ’. ഈ സംഘടനയുടെ ലക്ഷ്യം ഇതില്‍ കളിക്കുന്ന ഓരൊ കളിക്കാരുടെയും ഉന്നമനം മാത്രമാണ്...
 Read Moreസ്വാമിമാരുടെ ഓരോരോ ലീലകളേ……!
തിലകന്‍ പ്രശ്നം തണുത്തു പഴങ്കഞ്ഞി പോലെ ആയതോടെ എന്നെപ്പോലുള്ള സകല ബ്ളോഗെഴ്ത്തുകാരും മേലോട്ടു നോക്കി ഇരിപ്പായി. രാവിലെ മോര്‍ണിംഗ് വാക്കിനിറങ്ങിയ ദൈവം താഴോട്ട് നോക്കിയപ്പൊ ദാണ്ടെ കിടക്കുന്നു, സകല ലവന്മാരും തന്നെത്തന്നെ നോക്കിക്കോണ്ട് നില്‍ക്കുന്നു. അപ്പൊത്തന്നെ കൊടുത്തു അടുത്ത വിഷയം. അതും സിനിമയും ദൈവഭക്തിയും ഒക്കെ കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങാന്‍ പരുവത്തിനു തന്നെ ‘ നിത്യാനന്ദ രഞ്ചിത ലീലാവിലാസങ്ങള്‍’. ഹൊ.. ഗ്രഹണി പിടിച്ച പശുവിനു ചക്കകൂട്ടാന്‍ കിട്ടിയപോലെ ആയി...
Read More


തത്ത്വമസി.
‘’ അല്ല ആരായിത് ? അണ്ണനെ കണ്ടിട്ട് കുറെ കാലമായല്ലൊ ? എവിടെയാ ഇപ്പൊ?’‘


‘’ ഓ എന്തരുപറയാന്‍ അപ്പീ. നാട്ടീപ്പൊയിരുന്നു. അപ്പിക്കു സുഖങ്ങളൊക്കെ തന്നെ ?’...
Read More

ചരിത്ര സ്രഷ്ടാക്കള്‍

‘’എടോ താനല്ലെ ഉട്ടൊപ്പ്യന്‍ താരം എന്ന പേരില്‍ ബ്ലോഗ് എഴുതുന്നത് ?. ‘’


‘’ അതെ. ഞാന്‍ തന്നെയാ ‘’. ചോദ്യം കേട്ടു ഞാന്‍ ഒന്നന്തം വിട്ടു. ദൈവമെ ഇത്രപെട്ടെന്നു ഫേമസ് ആയൊ ! പക്ഷെ ചോദിച്ചയാള്‍
Read More

അഥിതി ദേവോ ഭവ:

ഉട്ടൊപ്പ്യന്റെ മകന് സ്വികരണമുറിയില് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷെ അഥിതികള്‍ വന്നിട്ടൊന്നും ചെക്കനു ഒരു മൈന്‍ഡുമില്ല. സാധാരണ ആരെങ്കിലും ഒക്കെ വന്നാല്‍ അവര്‍ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവരുടെ പിറകെ കാണും. ഇത്തവണ ഒരു അനക്കവുമില്ല. അവരാകട്ടെ കുട്ടിക്കായി ചോക്കളേറ്റ് ഒക്കെ മേടിച്ചു കൊണ്ടു വന്നിരുന്നു അതൊക്കെ കൊടുത്തിട്ടും ഒരു അനക്കവുമില്ല. അവസാനം ഉട്ടോപ്പ്യന് കുട്ടിയോട് ചോദിച്ചു ‘’ ടാ മോനായി, നീ എന്താടാ അങ്കിളിനോട് ഒന്നും മിണ്ടാത്തത് ?’‘

Read More


കോടതിയിലൂടെ വെടിവഴിപാട്.
നമ്മുടെ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോറ്ഡിനോട് ഒരു ചോദ്യം ചോദിച്ചു ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിവഴിപാടില്‍ ചെറിയ ചില പരിഷ്കാരങ്ങള്‍ അങ്ങ് വരുത്തിക്കൂടെയെന്നു. അതായത് ‘വെടിയൊച്ച എന്ത് കൊണ്ട് റെക്കോര്ഡ് ചെയ്തു കേള്പ്പിച്ചു കൂടാ’, എന്നാണ് കോടതിയുടെ ചോദ്യം. ഒറിജിനല്‍ വെടിയായാലും റെക്കോറ്ഡ് ആയാലും വരുന്നത് രണ്ടും ഒച്ചയല്ലേ ?...
Read More
സൂപ്പര്‍ സ്റ്റാര്‍ ബീരാനും എരുമപ്രയോഗവും.
സരസനും നിഷ്കളങ്കനും സര്‍വോപരി ഒരു പ്രശ്നങ്ങള്‍ക്കും ചെന്നു തലയിടാത്ത ഒരു പാവത്താനുമാണു നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ബീരാര്‍. സിനിമാ ലോകത്ത് ബീരാനെ പോലെ ബീരാന്‍ മാത്രമെ കാണു. കേരളത്തിന്റെ തനതു കലയായ ഓട്ടന്തുള്ളല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തി സൂപ്പര്‍സ്റ്റാര്‍ ആയ ആദ്യത്തെ കലാകാരന്‍ ആണ് ബീരാനിക്ക. ബീരാനിക്കായുടെ പ്രശസ്തി കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല ചെക്ക്പോസ്റ്റും കടന്ന് തമിഴ് നാട്ടിലും എത്തി. അവിടുത്തെ ജനങ്ങളും സൂപ്പര്‍സ്റ്റാര്‍ ബീരാനെ രണ്ടുകയ്യും നീട്ടി അങ്ങു സ്വീകരിച്ചു. അതോടെ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തിളങ്ങാന്‍ നമ്മുടെ ബീരാനിക്കാക്കു...
Read More
ലോകം വില്‍പ്പനയ്ക്ക്.
ഈ അടുത്ത കാലത്ത് ചില മദാമ്മ അനിയത്തിമാരും ചേച്ചിമാരും ഒക്കേയാണ് കച്ചവടത്തിന്റെ നൂതന മേഖലയിലേക്ക് ഉപഭോക്താക്കളെ ആകറ്ഷിച്ചത്. ന്യൂസിലന്ഡിലെ ഒരു വിദ്യാറ്ഥിനി ഈ അടുത്ത സമയത്ത് തന്റെ വിലപ്പെട്ട കന്യകാത്വം ആണു ലേലത്തിനു വച്ചത്. അതും ഏറ്റവും വലിയ തുക നല്കുന്ന ആളിനു മാത്രമെ സംഗതി മേടിക്കാന്‍ പറ്റു. ഈ പാവപ്പെട്ട കന്യക തന്റെ ജ്വലിക്കുന്ന പഠനതീക്ഷ്ണതക്കു വളമിടാന് വേണ്ടി കോളേജില്‍ കൊടുക്കാന്‍ ഒരു വലിയ തുക വേണമായിരുന്നു...
Read More


ഇത്തിരി വലിയ കണക്കു കാര്യം.
ട്യുഷന്‍ എടുക്കാന്‍ വന്ന സാറന്മാരൊക്കെ ആദ്യത്തെ ദിവസം തന്നെ സലാം പറഞ്ഞു പോയി. അവസാനം നമ്മുടെ പാവം ഉട്ടൊപ്പ്യന്‍ തന്നെ സാറിന്റെ കുപ്പായം എടുത്തണിഞ്ഞു പഠിപ്പിക്കന്‍ തീരുമാനിച്ചു.  ഉട്ടൊപ്പ്യന്‍ തന്റെ സകല അടവുകളും പുറത്തെടുത്തു.  ചോദ്യം ഇത്രയെ ഉള്ളു 4 നെ 3 കൊണ്ട് ഹരിച്ചാല്‍ ഹരണഫലം (QUOTIENT) എത്ര ശിഷ്ടം (REMAINDER) എത്ര....
Read More
 കൊപ്ര മുതലാളി.
‘’ ഡിഗ്രി കഴിഞ്ഞാല് ഞാന് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങും’‘. പഠിക്കുന്ന കാലത്ത് തന്നെ നമ്മുടെ ഫ്രീറ്റൈമുകൾ മുഴുവൻ ഈ സുഹൃത്ത് തന്റെ ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള വേദിയാക്കിമാറ്റുകയായിരുന്നു. അതുമാത്രമല്ല ഈ ദേഹം സകലമാന മുറുക്കാന് കടകളിലും കയറി ഇറങ്ങും ബിസിനസ്സിനെ കുറിച്ച് പഠിക്കാന്. അവസാനം ഒരുപാട് പഠനങ്ങള്ക്കു ശേഷം പ്രിയ സുഹൃത്ത് ഒരു വമ്പന് ബിസിനസ്സ് പ്ലാന് തന്നെ തയാറാക്കി തന്റെ ഡിഗ്രി പഠനത്തിനു ശേഷം ‘’കൊപ്ര കച്ചവടം‘’...
Read More
 


എങ്കിലും ലവനതു കൊള്ളാമോടെയ് ?..
‘ ടാ അപ്പീ എന്തരടെയ് ലവന്‍ കാണിക്കണത് ?.’

‘ അയ്യൊ ! ആരണ്ണ ?.’‘

‘ നമ്മടെ ശ്രീശാന്തില്ലെ, ലവന്‍ തന്നെ. എന്തരു അഹങ്കാരമാടെയ് ലവന്?’‘...

Read More
ജീവിക്കാൻ സമ്മതിക്കത്തില്ല .......!
‘ ഹലോ അണ്ണാ എങ്ങോട്ടാ കത്തിച്ച് വിട്ട്?’

‘ ഓ! എന്തരപ്പീ പറയാൻ, ലവന്മാരു തമ്മേക്കൂല്ല കേട്ട ജീവിക്കാൻ ‘

‘ അയ്യൊ! ആരണ്ണാ ?. ഇന്നണ്ണൻ ആകെ ദേഷ്യത്തിലാണല്ലൊ ? എന്താ കാര്യം എന്നു പറ’...

Read Moreബാപ്പയെ പോലെ തന്നെ……….
‘’ടാ ഇജ്ജ് എബ്ടെ?.. ഇജ്ജ് ഓന്റെ കൊച്ചിന്റെ ഫോട്ടം കണ്ടാ ?‘. സദാബാണു. രാവിലെ ഫോണിൽക്കൂടെ ചോദ്യശരങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

‘’ആഹ അവൻ അയച്ചില്ലല്ലൊ. ഞങ്ങളൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നു അവനോട് അയക്കാൻ പറ.’‘..

Read Moreഅവതാരം എന്ന അപരാധം
അങ്ങനെ ഒരു അവതാരം കൂടി ഭൂമിയില്‍ അവതരിച്ചു. കേട്ടിട്ട് ആരും ഞെട്ടണ്ട. ഇതു നിങ്ങള്‍ കരുതുന്ന പോലെ ഉള്ള അവതരം അല്ല. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെ പോലെയുള്ള ദൈവ അവതാരങ്ങളും അല്ല. ഇതു നമ്മുടെ സാ‍ക്ഷാല്‍ ജെയിംസ് കാമറൂണിന്റെ 3ഡി അവതാരം.

‘’ആരടെ ഈ കാമറൂണ്‍ ചേട്ടന്‍?‘’...

Read More
പുതുവത്സരാഘോഷം ഒരു റിവ്യു.   
‘’അങ്ങനെ 2010 ഉം വന്നു അല്ലെ അണ്ണ.‘’

‘’ഓ തന്നെ തന്നെ അല്ല ഇനി ഇപ്പൊ പുതുതായ് എന്തരടെയ് ഒരു വിശേഷം ?...

Read More