പത്രക്കാരായാല് ഇങ്ങനെ തന്നെ വേണം. കേള്ക്കുന്ന കാര്യത്തിന്റെ സത്യസന്ധതയെ കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങ് പത്രത്തില് എടുത്ത് അലക്കുക. അതും ബ്രേക്കിങ് ന്യൂസ് ആയി തന്നെ കാച്ചുക. ഇതിപ്പൊ ഉട്ടൊപ്പ്യന് എന്താ വട്ടായൊ എന്നു വിചാരിക്കുന്നെങ്കില്, പ്രിയ സുഹൃത്തുക്കളെ നിങ്ങളാരും ഇന്നത്തെ (02-02-2010) നമ്മുടെ പത്രങ്ങളുടെ വെബ്സൈറ്റുകള് കണ്ടില്ലെ . അതിലൊക്കെ വളരെ പ്രാധാന്യത്തോടെ ബ്രേക്കിങ് ന്യൂസ് ആയി തന്നെ വന്ന വാറ്ത്തയാണ് ‘’ കൊച്ചിന് ഹനീഫ അന്തരിച്ചു ‘’. വാറ്ത്ത കണ്ട എല്ലാ മലയാളികളെയും പോലെ തന്നെ ഈയുള്ളവനും ഞെട്ടി. മനസ്സിലൂടെ അദ്ധേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള് കടന്നു പോയി. ‘’ ധൈര്യമുണ്ടെങ്കില് ഇറങ്ങി വാടാ, ഹൈദ്രൊസ്സിനോടാ കളി ‘’ വെട്ടുകത്തിയുമായി വെല്ലുവിളിക്കുന്ന കൊച്ചിന് ഹനീഫയുടെ കരിയറിലെ എറ്റവും മനോഹരമായ കഥാപാത്രം. ഒട്ടനവധി മിമിക്രി വേദികളില് ഞാനും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, അതു കൊണ്ട് തന്നെ സുഹൃത്തുക്കള് എന്നെ വിളിച്ച ഈ വാറ്ത്ത പറയുന്നതും ‘’ നിന്റെ കൂട്ടുകാരന് മരിച്ചു പോയല്ലൊ ‘’ എന്നാണ്. ജീവിത്തില് വെള്ളിത്തിരയിലും ടിവിയിലും മാത്രം ഞാന് കണ്ടിട്ടുള്ള എന്റെ സുഹൃത്ത്.















എന്തായാലും വാറ്ത്തയുടെ സത്യാവസ്ഥ ഒന്നറിയണമല്ലൊ എന്നു കരുതി ഈയുള്ളവനും നമ്മുടെ പത്രങ്ങളുടെ സൈറ്റുകളില് കയറി. ദൈവമെ ദേണ്ടെ കിടക്കുന്നു. മാപ്പു പറച്ചിലും കാലു പിടുത്തവും. ഒക്കെ പുളുവായിരുന്നു പോലും. കൊച്ചിന് ഹനീഫ മരിച്ചിട്ടില്ല, വന്ന വാറ്ത്ത വെറെ എത്ണ്ട് വരാന് കണ്ട നേരത്ത് വന്നു പോയ തേറ്റാണ് പോലും. എന്തായാലും ഒഴിവാക്കാമായിരുന്ന ഒരു ചെറിയ അബദ്ധമായിരുന്നു ഇത്. വാറ്ത്തകള് എത്രയും പെട്ടെന്നു ആള്ക്കാരിലേക്കു എത്തിക്കുക മറ്റ് പത്രങ്ങളിലൊക്കെ വരുന്നതിനു മുന്പെ എന്ന ലക്ഷ്യത്തില് കൊടുക്കുന്ന വാറ്ത്തകളാണ് ഇങ്ങനെയായി തീരുന്നത്.




















അപ്പൊ നമ്മുടെ താരത്തിനു ഒരു സംശയം ‘’ അല്ല ഉട്ടൊപ്പ്യാ ഈ പത്രങ്ങളില് വരുന്ന എല്ലാ വാറ്ത്തകളും ഇങ്ങനെ ഒക്കെ തന്നെയാണൊ ?’‘



‘’ ആ അറ്ക്കറിയാം നമുക്കു വാറ്ത്തകള് വായിച്ചാപ്പോരെ. അതിന്റെ പിറകെ ഒക്കെ നടന്നു നേരം കളയണൊ. ചുമ്മാ വായിച്ച് വിട് ഇനി ഇതൊന്നും വായിക്കതെയിരുന്നിട്ട് വയറു ബ്ലോക്കാവണ്ട ‘’.



എഡിറ്ററ് തന്നെ വേണമെന്നില്ല, അവിടെ ജോലിചെയ്യുന്ന എതെങ്കിലും ഒരു തൂപ്പുകാരനെങ്കിലും ആ ആശുപത്രിയിലൊ കൊച്ചിന് ഹനീഫയുടെ എതെങ്കിലും ഒരു ബന്ധുവിനെയൊ വിളിച്ചു ചോദിച്ചിരുന്നെങ്കില് ഈ ഒരു മാപ്പു പറച്ചില് ഒഴിവക്കാമായിരുന്നില്ലെ ?. അല്ല ആരെങ്കിലും മരിച്ചു എന്നു കേട്ടാല് സാധാരണക്കാരായ നമ്മളൊക്കെ അങ്ങനെ ചെയ്യാറുണ്ടെയ്.