കൊച്ചിന് ഹനീഫയെ കുറിച്ച് ഇന്നലെ രാവിലെ വന്ന പത്രവറ്ത്തകളെ കുറിച്ച് ഞാന് പൊസ്റ്റ് ഇടുമ്പോള് ആ മഹാനായ നടന് ഒരുപക്ഷെ സ്വർഗത്തിലേക്കുള്ള യാത്രയിലായിരുന്നിരിക്കണം. മരണത്തിലും അല്പം തമാശ കാണിച്ച് നമ്മുടെ പത്രക്കാരെ അല്പനേരത്തെക്കെങ്കിലും അദ്ധേഹം ഒന്നു വിഡ്ഢിയാക്കി.1951 എപ്രിൽ 22 ന് കൊച്ചി വെളുത്തെടത്ത് തറവാട്ടിൽ ആയിരുന്നു ഈ മഹാനടന്റെ ജനനം. ബാപ്പ മുഹമ്മദും ഉമ്മ ഹാജിറയും തന്റെ അരുമ മകനു നൽകിയ സലിം അഹമ്മദ് ഘോഷ് എന്ന പേരു കലക്രമത്തിൽ കൊച്ചിൻ ഹനീഫ എന്നായി മാറി. കൊച്ചിൻ കലാഭവനിൽ എത്തിയതിനു ശേഷമായിരുന്നു ഈ പേരുമാറ്റം. സ്കൂൾ കോളേജ് തലങ്ങളിൽ മോണൊ ആക്റ്റും മിമിക്രിയും അവതരിപ്പിച്ചു വന്ന സലിം അഹമ്മദ് ഘോഷ് എന്ന കലാകാരൻ അവസാനം സിനിമാ മൊഹവുമായി ചെന്നൈലേക്കു പോയി. 1979 ൽ അഷ്ട വക്രൻ എന്ന ചിത്രതിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമായിൽ എത്തി. പിന്നീട് മൂറ്ഖൻ, രക്തം, അന്വേഷണം, ശക്തി എന്ന ചിത്രങ്ങളിൽ തെന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു.


വില്ലൻ വേഷങ്ങളിൽ തുടങ്ങിയെങ്കിലും കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന ഒറ്റ കഥാപാത്രം അദ്ധേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവയി മാറുകയായിരുന്നു. അവിടുന്നിങ്ങോട്ട് കൊച്ചിൻ ഹനീഫയിലെ ഹാസ്യതാരത്തിന്റെ കഴിവ് പ്രേക്ഷകറ് തിരിച്ചറിയുക തന്നെ ചെയ്തു. മന്നാറ് മത്തായി സ്പീക്കിങ്, മീശമാധവൻ, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങൾ അതിന്റെ ഉത്തമ ഉദാഹരണങ്ങളായി. ഹാസ്യനടന്മാറ് എന്ന ലേബലിൽ മലയാളത്തിൽ ഒരുപാട് താരങ്ങൾ വന്നു പോയും ഇരുന്നിട്ടും വില്ലനായി വന്നു ഹാസ്യനടനായി മറിയ കൊച്ചിൻ ഹനീഫ തന്റെ നിഷ്കളങ്കമായ തമാശയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞു നിന്നു.

ഇന്ത്യന് സിനിമാ ലോകത്തെ തന്നെ എറ്റവും പ്രഗത്ഭരായ ഹാസ്യനടന്മാരായ ജഗതി ശ്രീകുമാറും ഇന്നസെന്റും ഒക്കെ അരങ്ങു വാഴുന്ന മലയാള സിനിമാലോകത്ത് അദ്ധേഹം സ്വന്തമായി ഒരു മേല്വിലാസം ഉണ്ടാക്കിയെടുത്തു അതും ആറ്ക്കും അനുകരിക്കാന് പറ്റാത്ത ശൈലിയില്. രസമൂറുന്ന ഒരുപിടി നറ്മമുഹൂറ്ത്തങ്ങള് നമ്മുടെ സ്വീകരണമുറികളിലെ വിഡ്ഡിപ്പെട്ടിയില് ഒരുക്കി അദ്ധേഹം കാലയവനികക്കുള്ളില് മറയുമ്പോഴും അദ്ധേഹത്തിന്റെ ശുദ്ധഹാസ്യത്തെ ഇഷ്ടെപ്പെട്ടിരുന്ന പ്രെക്ഷകരുടെ മനസ്സില് അദ്ധേഹത്തിന്റെ വേറ്പാട് ഒരു തീരാ നഷ്ടമായി തന്നെ അവശേഷിക്കും.


കൊച്ചിന് ഹനീഫ എന്ന നടന്റെ വളറ്ച്ച ഒരു സുപ്രഭാത്തതില് പെട്ടെന്നുണ്ടായതല്ല. അദ്ദേഹത്തിന്റെ മുന്കാല ചിത്രങ്ങള് പരിശൊധിച്ചാല് അത് മനസിലാകും. ആദ്യകാലങ്ങളില് ഒരു വില്ലനായി തുടങ്ങിയ അദ്ധേഹം കൈവച്ച എല്ലാ മെഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചു. അദ്ധേഹം വില്ലാനായി അഭിനയിച്ച മൂന്നു മാസങ്ങള്ക്കു മുന്പ് എന്ന അദ്ധേഹത്തിന്റെ തന്നെ ചിത്രത്തില് അല്പമാത്രമായി പ്രത്യക്ഷപ്പെടുന്ന വില്ലന് ഒരുപക്ഷെ കുറെ കാലത്തെക്കെങ്കിലും പ്രെക്ഷകഹൃദയങ്ങളില് കൊടുംക്രൂരനായ വില്ലനായിരുന്നു.


അദ്ധേഹം അഭിനയിക്കുന്നത് ഒരു ചെറിയ സീനില് ആണെങ്കില് പോലും അത് പ്രെക്ഷകരുടെ മനസ്സില് മായാതെ നിലനിറ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രെക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചതിൽ പ്രമുഖനാണ് ശ്രീമാൻ ഹനീഫ. മമ്മൂട്ടി എന്ന സ്നേഹനിധിയായ വല്ല്യേട്ടൻ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ട നേടിയത് കൊച്ചിൻ ഹനീഫയുടേ വാത്സല്യം എന്ന ചിത്രത്തിലൂടെയാണ്. അതുകൂടാതെ അദ്ധേഹതതിന്റെ തനെ മറ്റ് ചിത്രങ്ങളിൽ കൂടെ മമ്മൂട്ടിയിലെ നടനെ അദ്ധേഹം പരമാവധി ചൂഷണം ചെയ്തിട്ടുണ്ട്.


നീണ്ട മുപ്പത് വറ്ഷത്തെ സിനിമാ ജീവിത്തിനിടയിൽ അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിൽ അദ്ധേഹത്തിന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. കരളിനെ കാറ്ന്നു തിന്നു കൊണ്ടിരുന്ന അർബുദത്തിനും അദ്ധേഹത്തിന്റെ സിദ്ധികളെ നശിപ്പിക്കാനായില്ല. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മുന്നൂറോളം ചിത്തങ്ങളിൽ അഭിനയിച്ച അദ്ധേഹത്റ്റിന്റെ നിര്യാണം സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയായിരിക്കും. യാതൊരു സംശയവുമില്ല. അദ്ധേഹത്തിന്റെ സിനിമകള് കാണാന് ഭാഗ്യമില്ലാതെ മുൻപ് മണ്മറഞ്ഞ വ്യക്തികളെ അദ്ധേഹത്തിന്റെ നിറ്ദ്ദോഷമായ ഫലിതങ്ങളിലൂടെ സ്വർഗത്തിലും ആനന്ദിപ്പിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം.