ഒരു പേനയുടെ വിലാപം.
10:35 AM
Posted by Sirjan
നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു തോന്നിയിരുന്നത് ഞാന്‍ നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു. ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍ എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും, നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില്‍ കണ്ടിരുന്നു. ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു പോകുമ്പോഴും ചവറ്റു കുട്ടയില്‍ എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ സ്വപ്നവും അതായിരുന്നു, ‘നല്ലൊരു നാളെ’….
കുട്ടിക്കാലത്ത് സുഹൃത്തുക്കളുമായി നടന്നിരുന്ന അടിപിടികളില്‍ എന്നെ നിങ്ങള്‍ നിങ്ങളുടെ ആയുധമാക്കിയിരുന്നു. നിങ്ങളുടെ പ്രിയസുഹൃത്തിന്റെ നിണം എന്റെ നാവില്‍ ഭയത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അപ്പോഴൊക്കെ നിങ്ങളുടെ ഭാവിയെക്കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു. ഭാവനകളുടെയും പുരോഗമനത്തിന്റെയും ലോകം തുറക്കാനുള്ള താക്കോലായി എന്നെ മാറ്റുന്നതിനു പകരം അക്രമത്തിന്റെ ബാലപാഠങ്ങള്‍ നിങ്ങളില്‍ നിറയ്ക്കുന്ന ഒരുപാധിയായി മാത്രമാണൊ എന്നെ നിങ്ങള്‍ കാണുന്നത് എന്ന വേവലാതിയാണ് എന്നില്‍ നിറഞ്ഞിരുന്നത്.
എനിക്കു നിങ്ങളോട് ഒരപേക്ഷ മാത്രമെയുള്ളു. എന്നെ നിങ്ങളുടെ വിഷം വമിക്കുന്ന ഹൃദയത്തിന്റെ നാവാക്കി മാറ്റാതെയിരിക്കുക. അതിലൂടെ നിങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുന്ന നഷ്ടങ്ങളെക്കാള്‍ ഞാന്‍ ഭയക്കുന്നത് എന്നിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ വിഷപങ്കിലമാക്കുന്നതാണ്. ഒരു സമൂഹം മുഴുവന്‍ പരസ്പരം കലഹിച്ച് മരിക്കുന്നതിനു ഞാന്‍ ഒരു കാരണമാകാന്‍ എനിക്ക് ആഗ്രഹമില്ല. ദയവു ചെയ്ത് നിങ്ങളിലുള്ള നിങ്ങളെ ഞാന്‍ മനസിലാക്കുന്നത് പോലെ എന്നിലുള്ള എന്നെ നിങ്ങളും മനസിലാക്കുക. ചിന്തകള്‍ വാക്കുകളാക്കുവാന് നിങ്ങളുടെ വിരലുകള്‍ എന്നെ പുണരുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുന്നതും അത്രമാത്രം, നിങ്ങളുടെ നല്ല ചിന്തകള്‍ മാത്രം എന്നിലൂടെ അക്ഷരങ്ങളായി മാറേണമെ എന്ന്.
This entry was posted on
10:35 AM
, and is filed under
ഉട്ടോപ്പ്യന്
,
സ്നേഹം
. Follow any responses to this post through
RSS
. You can
leave a response
, or trackback from your own site.
Subscribe to:
Post Comments
(
Atom
)
August 3, 2010 at 6:33 AM
good thinking ....
വിഷയം മനോഹരമായി
അവതരിപ്പിച്ചു ..ആശംസകള്‍ ..!!
August 3, 2010 at 7:44 AM
നന്ദി ഷാഹിന
August 3, 2010 at 8:50 AM
താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു വഴി തുറന്നു തന്നത് കൊണ്ട് ഈ പേനയുടെ
ഇത്രയും നല്ല ഒരു വിലാപം കേള്‍ക്കാന്‍ അവസരം കിട്ടി . അതില്‍ ഒത്തിരി സന്തോഷം
makkal mahathmyam aakaruthallo athukondu
moshanakadha pathukke idam.
August 3, 2010 at 9:09 PM
നന്ദി കുസുമം ചേച്ചി.
August 3, 2010 at 10:36 PM
മനോഹരമായി അവതരിപ്പിച്ചു !
August 4, 2010 at 1:19 AM
നന്ദി ജിഷാദ്
August 4, 2010 at 1:07 PM
എനിക്കു നിങ്ങളോട് ഒരപേക്ഷ മാത്രമെയുള്ളു. എന്നെ നിങ്ങളുടെ വിഷം വമിക്കുന്ന ഹൃദയത്തിന്റെ നാവാക്കി മാറ്റാതെയിരിക്കുക. അതിലൂടെ നിങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുന്ന നഷ്ടങ്ങളെക്കാള്‍ ഞാന്‍ ഭയക്കുന്നത് എന്നിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ വിഷപങ്കിലമാക്കുന്നതാണ്. ഒരു സമൂഹം മുഴുവന്‍ പരസ്പരം കലഹിച്ച് മരിക്കുന്നതിനു ഞാന്‍ ഒരു കാരണമാകാന്‍ എനിക്ക് ആഗ്രഹമില്ല.
നല്ല ചിന്ത.! മനോഹരമായ എഴുത്ത് .! കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍ .!
പേനയുടെ വിലാപം മനോഹരമായി അവതരിപ്പിച്ചു.!
August 4, 2010 at 8:40 PM
നന്ദി ഹംസ.
August 5, 2010 at 5:36 AM
നിന്നെ അവര്‍ പൂജിച്ചപ്പോള്‍ , പ്രാണനോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ , നീ അഹങ്കരിച്ചപ്പോള്‍ , നീയറിഞ്ഞുവോ ...
നിന്നെ പുണരുന്ന വിരലുകള്‍ കുറിയ്കുന്ന വിധിയെ,.. നോക്കി നില്കാന് മാത്രമേ നിനക്ക് കഴിയു എന്ന് ...
മനസ്സുകളെ സ്നേഹത്തിന്റെ മിഴിനീരില്‍ മുക്കുന്ന മധുര വാക്കുകളോടൊപ്പം.....
മനസ്സുകളില്‍ ചോരയുടെ കറയിറ്റു വീഴ്ത്തുമ്പോഴും.....
നീ മൂര്‍ച്ചയുള്ള പടവാളുകളെ ഒരുക്കാന്‍ ഒരുങ്ങിയിരിക്കിനു .....
വിധിയെ നിയന്ത്രിയ്കാനാവാതെ ....അത് നിന്റെ വിധി ...
സ്രിജന്‍ ...വളരെ നന്നായിട്ടുണ്ട് കേട്ടോ സ്രിജന്റെ എഴുത്തും , ചിന്തയും
ഇഷ്ടമായി , ഇവിടെയൊക്കെ കാണും ...ചുറ്റി പറ്റി , യേത് ? :)
August 5, 2010 at 9:33 PM
അണുസിദ്ധാന്തത്തെ ഇത്ര ക്രൂരമായി മനുഷ്യൻ ഉപയോഗിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനത് കണ്ടുപിടിക്കുമായിരുന്നില്ല്ല എന്ന് ഐൻസ്റ്റീൻ പറഞ്ഞത് ഓർത്തുപോകുന്നു. പേനയുടെ സമരമുഖങ്ങൾ അത്രയേറെ മാറിയിട്ടുണ്ടല്ലോ. കേണലിനു ആരും എഴുതുന്നില്ല എന്ന് മാർക്കേസ് പറഞ്ഞത് ഒന്നും തിരുത്തിയെഴുതാം. ഒരു കേണലും ആർക്കും എഴുതുന്നില്ല.
August 7, 2010 at 9:00 PM
നന്ദി സുരേഷ്
നന്ദി അക്ഷരത്തിന്റെ കൂട്ടുകാരാ.
August 13, 2010 at 4:41 AM
Very nice; very serious subject; pathra madyama pravarthar chindikkenda vishayam.
August 13, 2010 at 7:35 AM
നന്ദി ബിജോയ്.
August 13, 2010 at 10:49 PM
Subject selection is very Good, Keep it Up.
Noushad.B
August 13, 2010 at 10:58 PM
thank you noushad
October 13, 2010 at 6:11 AM
നന്നായി പറഞ്ഞിരിക്കുന്നു ചിലരുടെ തൂലികയിൽ നിന്നുയർന്നു വരുന്നത് മറ്റുള്ളവരെ വെറുപ്പിക്കാനുതകുന്ന സമൂഹത്തിൽ വിഷം കുത്തിവെക്കുന്ന വാക്കുകൾ ആകാം ... ആ സമയങ്ങളിൽ എല്ലാം പേന പറയാൻ കൊതിച്ച വാക്കുകൾ ആകാം അല്ലെ ഇത്.. വളരെ നന്നായിരിക്കുന്നു.. ആശംസകൾ
April 28, 2011 at 1:25 AM
കൊള്ളാം...