അടുത്തകാലത്ത് ഞാനും ഒരു സുഹൃത്തും തമ്മിൽ ചെറിയ ഒരു തർക്കം നടന്നുതർക്കം എന്നു വച്ചാൽ, പല സ്നേഹബന്ധങ്ങളും നിലനിൽക്കുന്നത് വ്യക്തികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ചില ആഗ്രഹങ്ങൾ മൂലം ആണെന്ന് ഞാൻ പറഞ്ഞു സുഹൃത്ത് അതിനെ എതിർത്തുതർക്കം നീണ്ട് നീണ്ട് ഒടുവിൽ ദൈവത്തിലും വിശ്വാസത്തിലും വരെ എത്തിസുഹൃത്തിന് എന്റെ സംസാരം വളരെ അരോചകമായി തന്നെ തോന്നി അദ്ദേഹം എന്നോട് പറഞ്ഞു  ‘’നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലാത്തതു കൊണ്ടാണ്ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ‘’.  ഞാൻ പറഞ്ഞു ‘’ ശരിയാണ്പേടി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഒരു കള്ളൻ പോലീസിനെ പേടിക്കുന്നത് പോലെയാണെങ്കിൽ പേടി എനിക്കില്ലഞാൻ ദൈവത്തെ കാണുന്നത് ഒരു സുഹൃത്തിനെ പോലെയാണ് ‘’.  

             സൌഹൃതം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സ്നേഹം മാത്രമാണ്.  പരസ്പരം നിബന്ധനകൾ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കമായ സ്നേഹം.  ഒരു വ്യക്തിയുടെ ജീവിതം വിജയകരമായിത്തീരുക എന്നത് കൊണ്ട് ഞാൻ മനസിലാക്കുന്നത് ഒരുപാട് പണം സമ്പാദിച്ച് ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം നേടിയെടുക്കുക എന്നതല്ലആഗ്രഹിച്ചത് എത്ര തന്നെ നേടിയാലും ഓരൊ മനുഷ്യനിലും നേടാനായി അടുത്ത ഒരാഗ്രഹം ബാക്കി നിൽക്കുന്നുണ്ടാവുംജീവിതാവസാനം വരെ നമ്മൾ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടെയിരിക്കുംപക്ഷെ യഥാർഥത്തിൽ നാം എന്തിനു വേണ്ടിയാണ് ഇങ്ങനെ ഓടുന്നത് ?.   തീർച്ചയായും സ്നേഹം കണ്ടെത്താൻ എന്നു തന്നെയാവും എന്റെ ഉത്തരംഅതൊരിക്കലും നമുക്ക് ഒറ്റയ്ക്ക് കണ്ടെത്താൻ കഴിയില്ലഅത് നമുക്ക് കാട്ടിത്തരുന്ന ഒരു വ്യക്തി എല്ലാപേരുടേയും ജീവിതത്തിൽ കടന്നു വരുംപക്ഷെ ആ വ്യക്തി കടന്നു വരുന്നത് ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെന്നൊ, ഏതു രൂപത്തിൽ ആണെന്നൊ ആർക്കും പറായാൻ കഴിയില്ലജീവിതകാലത്ത് നമുക്ക് ലഭിക്കുന്ന ഏതെങ്കിലും ഒരു ബന്ധത്തിൽ നിന്നും  നമുക്കത് നേടിയെടുക്കാൻ കഴിഞ്ഞാൽ അതു തന്നെയാണ്ജീവിതവിജയവുംഅതൊരുപക്ഷെ നമുക്ക് ലഭിക്കുന്നത് ഭാര്യയിലൂടെയാവം കാമുകിയിലൂടെയാവാം അച്ഛനിൽനിന്നാവാം അമ്മയിൽ നിന്നാവാം മക്കളിൽ നിന്നാവാം അതുമല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നാവാം
            ജീവിതചക്രത്തിൽ മേല്പറഞ്ഞ എല്ലാ വ്യക്തികളും പരസ്പരം സ്നേഹിക്കുന്നവരാണ്പക്ഷെ സ്നേഹത്തിനു ഒരു നിബന്ധന വരുമ്പോൾ സ്നേഹത്തിന്റെ മൂല്യം കുറയുന്നുഒരു കൊച്ചുകുട്ടിക്ക് നാം ഒരു ചോക്കലേറ്റ് മേടിച്ചു കൊടുക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്നത് ഒരു ആഗ്രഹമാണ് കുട്ടിയിൽ നിന്നും തിരിച്ച് സ്നേഹം ലഭിക്കണം എന്ന ആഗ്രഹംപക്ഷെ ആഗ്രഹം തീർച്ചയായും ആരും അംഗീകരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു സത്യം തന്നെയാണ്.  ഒരു പുഞ്ചിരിയിലൂടെ നമ്മളോട് സ്നേഹം പ്രകടിപ്പിക്കുന്ന ആ കുട്ടിയുടെ ഉള്ളിലും അതെ പോലെ തന്നെ മറ്റൊരു ആഗ്രഹമാണ് ഉണ്ടാവുന്നത്.  ഇനി മറ്റൊന്നു കൂടി ലഭിക്കണം എന്ന ആഗ്രഹംകുട്ടിക്കാലത്ത് തന്നെ ഒരു വ്യക്തിയിൽ ആഗ്രഹങ്ങൾ രൂപപ്പെടുന്നത് ഇങ്ങനെയാവണം.   
            പക്ഷെ ഞാൻ വിശ്വസിക്കുന്നുനമ്മുടെ ജീവിതകാലത്ത് ഒരു വ്യക്തിനമ്മുടെ ജീവിതത്തിൽ വരും, അത് മേൽപറഞ്ഞ ഏതു രുപത്തിലുമാവാം.   വ്യക്തിയും നമ്മളും തമ്മിൽ ഉണ്ടാകുന്നത് തീർച്ചയായും ഒരു നിബന്ധനയും ഇല്ലാത്ത സ്നേഹമായിരിക്കുംനമ്മുടെ ജീവിതത്തിൽ ഒരു വലിയ പാഠപുസ്തകം തന്നെയാവും വ്യക്തിനിബന്ധനകൾ ഇല്ലാത്ത സ്നേഹം എന്തെന്നു നാം മനസ്സിലാക്കുന്നത് അല്ലെങ്കിൽ പഠിക്കുന്നത് അവിടെ നിന്നാവുംഅതുമല്ലെങ്കിൽ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ഒരംശം നാം ആദ്യം അനുഭവിക്കുന്നത് ഒരു വ്യക്തിയിൽ നിന്നാവും
            എന്റെ ഇന്നുവരെയുള്ള ജീവിതത്തിൽ നിന്നും ഞാൻ പാഠം പഠിച്ചിരിക്കുന്നുഅല്ലെങ്കിൽ എന്നെ പഠിപ്പിച്ചിരിക്കുന്നു എന്റെ പ്രിയ സുഹൃത്ത്ഏതൊ ഒരു സമയത്ത് എങ്ങനെയോ വന്ന സുഹൃത്ത് എപ്പഴൊ എന്റെ മനസ്സു തന്നെയായിടെലിപ്പതിക് കമ്മ്യൂണിക്കെഷൻ എന്നൊക്കെ കുട്ടിക്കാലത്ത് മാന്ഡ്രേക്ക് കഥകളിൽ വായിച്ചത് എന്റെ സ്വന്തം ജീവിതത്തിൽ ഞാൻ സ്വയം അനുഭവിച്ചറിഞ്ഞുഒരെ രേഖയിൽ സഞ്ചരിക്കുന്ന രണ്ട് മനസ്സുകൾ തമ്മിൽ നടന്നിരുന്ന സംവാദങ്ങളിൽ ഞങ്ങൾ രണ്ട്പേരും വിജയിച്ചിരുന്നുഞങ്ങളുടെ പ്രാർഥനകൾ എല്ലാം തന്നെ മറ്റേയാൾ ജയിക്കാൻ വേണ്ടി ആയിരുന്നുനമ്മുടെ സംസാരവേളകളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന ഒരു വാക്കൊ ചിന്തയൊ വരില്ല എന്നത് തന്നെയാണ് സത്യം  
              ജീവിതം ഒരു പരീക്ഷയാണെന്നും ആ  പരീക്ഷയിൽ ഏറ്റവും കഠിനമേറിയ ചോദ്യപേപ്പർ പ്രപഞ്ച സ്രഷ്ടാവ് നൽകിയത് എന്റെ സുഹൃത്തിനാണെന്നു ഞാൻ  ആ സുഹൃത്തിനോട് പറായാറുണ്ട്പക്ഷെ എന്റെ പ്രിയ സുഹൃത്ത് തിരിച്ച് എന്നോടും ഇത് തന്നെ പറയുംസുഹൃത്തിനേക്കാൾ കഠിനമേറിയതാണ് എന്റെ പരീക്ഷയെന്ന്ചോദ്യം കഠിനമാകുമ്പോൾ ഉത്തരം കണ്ടെത്താൻ പരസ്പരം സഹായിക്കുകയെ മർഗമുണ്ടായിരുന്നുള്ളുപക്ഷെ നമ്മുടെ ചീഫ് എക്സാമിനറിനു നമ്മുടെ കള്ളക്കളി മനസിലായിഒരു താക്കീതു പോലും നൽകാതെ എന്റെ പ്രിയ സുഹൃത്തിനെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിപക്ഷെ എനിക്കുറപ്പാണ് പൂർത്തീകരിക്കാത്ത പരീക്ഷയിലും എന്റെ സുഹൃത്ത് 100% മാർക്കിൽ തന്നെ പാസ്സ് ആകുമെന്നു
            ജീവിതത്തിൽ രണ്ട്പേർ തമ്മിൽ ഒരിക്കൽ പോലും നേരിൽ കാണാതെ തന്നെ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും കഴിയും എന്ന് ഞാൻ പഠിച്ചതും എന്റെ സുഹൃത്തിൽ നിന്നാണ്ഡയമണ്ട് ക്വറികളിൽ നിന്നും എടുക്കുന്ന അസംസ്കൃത ഡയമണ്ട്കൾ പോളിഷ് ചെയ്ത് ലോകത്തെ വില്കൂടിയ ഡയമണ്ടുകൾ ആക്കി മാറ്റുന്ന പോലെഒരു മനുഷ്യന്അവന്റെ ജീവിത ചക്രത്തിൽ സ്വയം നന്മകൾ കൊണ്ട് പോളിഷ് ചെയ്ത് ചെയ്ത് എന്റെ പ്രിയ സുഹൃത്തോളം ആകാനെ കഴിയു.
             എന്റെ പ്രിയ സുഹൃത്തെ! നിന്നെ ഒന്നു കാണുക എന്ന ആഗ്രഹം ഇപ്പോൾ എന്റെ മനസിനെ കീഴടക്കുന്നുനീ എന്റെ ജീവിതത്തിൽ എങ്ങനെയൊ വന്നു ചേർന്നുപിരിയാനകാത്ത വിധം അടുത്തുഒരു വാക്കു പോലും മിണ്ടാതെ എവിടെയ്ക്കൊ പോയിപോകുമ്പോൾ എന്നോട് ഒരു യാത്ര പോലും ചോദിക്കാൻ നിനക്കു തോന്നിയില്ലല്ലൊഇതുവരെ നീ കാണാത്ത സുഹൃത്തിനെ കാണണം എന്നും നിനക്കു തോന്നിയില്ലെ ?.   വിദൂരതയിൽ നിന്റെ സ്നേഹനിർഭരമായ ശബ്ദം ഞാൻ കേൾക്കുന്നുപക്ഷെ എന്റെ മുന്നിലുള്ള മാർഗം വളരെ ദൂരമുള്ളതും ദിർഘടവുമാണെന്നു നിനക്കറിയില്ലെ ?.  ഞാൻ മനസിലാക്കുന്നു നിന്നെ ഒരുനോക്കു കാണാനുള്ള എന്റെ ആഗ്രഹം സാധിക്കണമെങ്കിൽ ഞാൻ നിന്നോളം ആവണംഅതിനായി നീ എനിക്കു പകർന്നു നൽകിയ സ്നേഹം കൊണ്ട് ഞാൻ എന്റെ മനസിനെ പ്രപ്തനാക്കുന്നു.