സൌഹൃതം എന്ന സ്നേഹ ഭാവം.
12:58 AM
Posted by Sirjan
ഈ അടുത്തകാലത്ത് ഞാനും ഒരു സുഹൃത്തും തമ്മിൽ ചെറിയ ഒരു തർക്കം നടന്നു. തർക്കം എന്നു വച്ചാൽ, പല സ്നേഹബന്ധങ്ങളും നിലനിൽക്കുന്നത് വ്യക്തികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ചില ആഗ്രഹങ്ങൾ മൂലം ആണെന്ന് ഞാൻ പറഞ്ഞു സുഹൃത്ത് അതിനെ എതിർത്തു. തർക്കം നീണ്ട് നീണ്ട് ഒടുവിൽ ദൈവത്തിലും വിശ്വാസത്തിലും വരെ എത്തി. സുഹൃത്തിന് എന്റെ സംസാരം വളരെ അരോചകമായി തന്നെ തോന്നി അദ്ദേഹം എന്നോട് പറഞ്ഞു ‘’നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ‘’. ഞാൻ പറഞ്ഞു ‘’ ശരിയാണ് പേടി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഒരു കള്ളൻ പോലീസിനെ പേടിക്കുന്നത് പോലെയാണെങ്കിൽ ആ പേടി എനിക്കില്ല. ഞാൻ ദൈവത്തെ കാണുന്നത് ഒരു സുഹൃത്തിനെ പോലെയാണ് ‘’.
സൌഹൃതം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സ്നേഹം മാത്രമാണ്. പരസ്പരം നിബന്ധനകൾ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കമായ സ്നേഹം. ഒരു വ്യക്തിയുടെ ജീവിതം വിജയകരമായിത്തീരുക എന്നത് കൊണ്ട് ഞാൻ മനസിലാക്കുന്നത് ഒരുപാട് പണം സമ്പാദിച്ച് ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം നേടിയെടുക്കുക എന്നതല്ല. ആഗ്രഹിച്ചത് എത്ര തന്നെ നേടിയാലും ഓരൊ മനുഷ്യനിലും നേടാനായി അടുത്ത ഒരാഗ്രഹം ബാക്കി നിൽക്കുന്നുണ്ടാവും. ജീവിതാവസാനം വരെ നമ്മൾ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടെയിരിക്കും. പക്ഷെ യഥാർഥത്തിൽ നാം എന്തിനു വേണ്ടിയാണ് ഇങ്ങനെ ഓടുന്നത് ?. തീർച്ചയായും സ്നേഹം കണ്ടെത്താൻ എന്നു തന്നെയാവും എന്റെ ഉത്തരം. അതൊരിക്കലും നമുക്ക് ഒറ്റയ്ക്ക് കണ്ടെത്താൻ കഴിയില്ല. അത് നമുക്ക് കാട്ടിത്തരുന്ന ഒരു വ്യക്തി എല്ലാപേരുടേയും ജീവിതത്തിൽ കടന്നു വരും. പക്ഷെ ആ വ്യക്തി കടന്നു വരുന്നത് ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെന്നൊ, ഏതു രൂപത്തിൽ ആണെന്നൊ ആർക്കും പറായാൻ കഴിയില്ല. ജീവിതകാലത്ത് നമുക്ക് ലഭിക്കുന്ന ഏതെങ്കിലും ഒരു ബന്ധത്തിൽ നിന്നും നമുക്കത് നേടിയെടുക്കാൻ കഴിഞ്ഞാൽ അതു തന്നെയാണ് ജീവിതവിജയവും. അതൊരുപക്ഷെ നമുക്ക് ലഭിക്കുന്നത് ഭാര്യയിലൂടെയാവം കാമുകിയിലൂടെയാവാം അച്ഛനിൽനിന്നാവാം അമ്മയിൽ നിന്നാവാം മക്കളിൽ നിന്നാവാം അതുമല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നാവാം.
ജീവിതചക്രത്തിൽ മേല്പറഞ്ഞ എല്ലാ വ്യക്തികളും പരസ്പരം സ്നേഹിക്കുന്നവരാണ്. പക്ഷെ ആ സ്നേഹത്തിനു ഒരു നിബന്ധന വരുമ്പോൾ സ്നേഹത്തിന്റെ മൂല്യം കുറയുന്നു. ഒരു കൊച്ചുകുട്ടിക്ക് നാം ഒരു ചോക്കലേറ്റ് മേടിച്ചു കൊടുക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്നത് ഒരു ആഗ്രഹമാണ്. ആ കുട്ടിയിൽ നിന്നും തിരിച്ച് സ്നേഹം ലഭിക്കണം എന്ന ആഗ്രഹം. പക്ഷെ ഈ ആഗ്രഹം തീർച്ചയായും ആരും അംഗീകരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു സത്യം തന്നെയാണ്. ഒരു പുഞ്ചിരിയിലൂടെ നമ്മളോട് സ്നേഹം പ്രകടിപ്പിക്കുന്ന ആ കുട്ടിയുടെ ഉള്ളിലും അതെ പോലെ തന്നെ മറ്റൊരു ആഗ്രഹമാണ് ഉണ്ടാവുന്നത്. ഇനി മറ്റൊന്നു കൂടി ലഭിക്കണം എന്ന ആഗ്രഹം. കുട്ടിക്കാലത്ത് തന്നെ ഒരു വ്യക്തിയിൽ ആഗ്രഹങ്ങൾ രൂപപ്പെടുന്നത് ഇങ്ങനെയാവണം.
പക്ഷെ ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതകാലത്ത് ‘ഒരു വ്യക്തി’ നമ്മുടെ ജീവിതത്തിൽ വരും, അത് മേൽപറഞ്ഞ ഏതു രുപത്തിലുമാവാം. ആ വ്യക്തിയും നമ്മളും തമ്മിൽ ഉണ്ടാകുന്നത് തീർച്ചയായും ഒരു നിബന്ധനയും ഇല്ലാത്ത സ്നേഹമായിരിക്കും. നമ്മുടെ ജീവിതത്തിൽ ഒരു വലിയ പാഠപുസ്തകം തന്നെയാവും ആ വ്യക്തി. നിബന്ധനകൾ ഇല്ലാത്ത സ്നേഹം എന്തെന്നു നാം മനസ്സിലാക്കുന്നത് അല്ലെങ്കിൽ പഠിക്കുന്നത് അവിടെ നിന്നാവും. അതുമല്ലെങ്കിൽ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ഒരംശം നാം ആദ്യം അനുഭവിക്കുന്നത് ആ ഒരു വ്യക്തിയിൽ നിന്നാവും.
എന്റെ ഇന്നുവരെയുള്ള ജീവിതത്തിൽ നിന്നും ഞാൻ ആ പാഠം പഠിച്ചിരിക്കുന്നു. അല്ലെങ്കിൽ എന്നെ പഠിപ്പിച്ചിരിക്കുന്നു എന്റെ ആ പ്രിയ സുഹൃത്ത്. ഏതൊ ഒരു സമയത്ത് എങ്ങനെയോ വന്ന ആ സുഹൃത്ത് എപ്പഴൊ എന്റെ മനസ്സു തന്നെയായി. ടെലിപ്പതിക് കമ്മ്യൂണിക്കെഷൻ എന്നൊക്കെ കുട്ടിക്കാലത്ത് മാന്‍ഡ്രേക്ക് കഥകളിൽ വായിച്ചത് എന്റെ സ്വന്തം ജീവിതത്തിൽ ഞാൻ സ്വയം അനുഭവിച്ചറിഞ്ഞു. ഒരെ രേഖയിൽ സഞ്ചരിക്കുന്ന രണ്ട് മനസ്സുകൾ തമ്മിൽ നടന്നിരുന്ന സംവാദങ്ങളിൽ ഞങ്ങൾ രണ്ട്പേരും വിജയിച്ചിരുന്നു. ഞങ്ങളുടെ പ്രാർഥനകൾ എല്ലാം തന്നെ മറ്റേയാൾ ജയിക്കാൻ വേണ്ടി ആയിരുന്നു. നമ്മുടെ സംസാരവേളകളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന ഒരു വാക്കൊ ചിന്തയൊ വരില്ല എന്നത് തന്നെയാണ് സത്യം.
ജീവിതം ഒരു പരീക്ഷയാണെന്നും ആ പരീക്ഷയിൽ ഏറ്റവും കഠിനമേറിയ ചോദ്യപേപ്പർ പ്രപഞ്ച സ്രഷ്ടാവ് നൽകിയത് എന്റെ സുഹൃത്തിനാണെന്നു ഞാൻ ആ സുഹൃത്തിനോട് പറായാറുണ്ട്. പക്ഷെ എന്റെ പ്രിയ സുഹൃത്ത് തിരിച്ച് എന്നോടും ഇത് തന്നെ പറയും. സുഹൃത്തിനേക്കാൾ കഠിനമേറിയതാണ് എന്റെ പരീക്ഷയെന്ന്. ചോദ്യം കഠിനമാകുമ്പോൾ ഉത്തരം കണ്ടെത്താൻ പരസ്പരം സഹായിക്കുകയെ മർഗമുണ്ടായിരുന്നുള്ളു. പക്ഷെ നമ്മുടെ ചീഫ് എക്സാമിനറിനു നമ്മുടെ കള്ളക്കളി മനസിലായി. ഒരു താക്കീതു പോലും നൽകാതെ എന്റെ പ്രിയ സുഹൃത്തിനെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി. പക്ഷെ എനിക്കുറപ്പാണ് പൂർത്തീകരിക്കാത്ത ആ പരീക്ഷയിലും എന്റെ സുഹൃത്ത് 100% മാർക്കിൽ തന്നെ പാസ്സ് ആകുമെന്നു.
ജീവിതത്തിൽ രണ്ട്പേർ തമ്മിൽ ഒരിക്കൽ പോലും നേരിൽ കാണാതെ തന്നെ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും കഴിയും എന്ന് ഞാൻ പഠിച്ചതും എന്റെ സുഹൃത്തിൽ നിന്നാണ്. ഡയമണ്ട് ക്വറികളിൽ നിന്നും എടുക്കുന്ന അസംസ്കൃത ഡയമണ്ട്കൾ പോളിഷ് ചെയ്ത് ലോകത്തെ വില്‍കൂടിയ ഡയമണ്ടുകൾ ആക്കി മാറ്റുന്ന പോലെ. ഒരു മനുഷ്യന് അവന്റെ ജീവിത ചക്രത്തിൽ സ്വയം നന്മകൾ കൊണ്ട് പോളിഷ് ചെയ്ത് ചെയ്ത് എന്റെ ആ പ്രിയ സുഹൃത്തോളം ആകാനെ കഴിയു.
എന്റെ പ്രിയ സുഹൃത്തെ! നിന്നെ ഒന്നു കാണുക എന്ന ആഗ്രഹം ഇപ്പോൾ എന്റെ മനസിനെ കീഴടക്കുന്നു. നീ എന്റെ ജീവിതത്തിൽ എങ്ങനെയൊ വന്നു ചേർന്നു. പിരിയാനകാത്ത വിധം അടുത്തു. ഒരു വാക്കു പോലും മിണ്ടാതെ എവിടെയ്ക്കൊ പോയി. പോകുമ്പോൾ എന്നോട് ഒരു യാത്ര പോലും ചോദിക്കാൻ നിനക്കു തോന്നിയില്ലല്ലൊ. ഇതുവരെ നീ കാണാത്ത ഈ സുഹൃത്തിനെ കാണണം എന്നും നിനക്കു തോന്നിയില്ലെ ?. വിദൂരതയിൽ നിന്റെ സ്നേഹനിർഭരമായ ശബ്ദം ഞാൻ കേൾക്കുന്നു. പക്ഷെ എന്റെ മുന്നിലുള്ള മാർഗം വളരെ ദൂരമുള്ളതും ദിർഘടവുമാണെന്നു നിനക്കറിയില്ലെ ?. ഞാൻ മനസിലാക്കുന്നു നിന്നെ ഒരുനോക്കു കാണാനുള്ള എന്റെ ആഗ്രഹം സാധിക്കണമെങ്കിൽ ഞാൻ നിന്നോളം ആവണം. അതിനായി നീ എനിക്കു പകർന്നു നൽകിയ സ്നേഹം കൊണ്ട് ഞാൻ എന്റെ മനസിനെ പ്രപ്തനാക്കുന്നു.
This entry was posted on
12:58 AM
, and is filed under
സൌഹൃതം.
,
സ്നേഹം
. Follow any responses to this post through
RSS
. You can
leave a response
, or trackback from your own site.
Subscribe to:
Post Comments
(
Atom
)
June 11, 2010 at 1:02 AM
പരസ്പരം നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ ഇതു സമർപ്പിക്കുന്നു.
June 11, 2010 at 2:09 AM
സുഹൃത്തേ എന്റെ പേര്‍സണല്‍ ഡയറിയില്‍ ഒളിഞ്ഞു കിടക്കുന്ന പല വരികളും ഞാന്‍ ഇതില്‍ കണ്ടെത്തി ...ഒരു പാട് ..ഇന്ന് താങ്കള്‍ എന്റെ ട്ടോട്ടോ കഥയ്ക്ക് കീഴെ ചേര്‍ത്ത കമന്റു വഴിയാണ് ഇവിടെ ഞാന്‍ വന്നത് ...വലിയ സത്യമാണ് പറയുന്നത് ..പക്ഷെ പലരും അംഗീകരിക്കില്ല ഇത് ..യുട്ടോപ്യന്‍ ചിന്ത എന്ന് പറഞ്ഞു തല്ലും ...ഞാന്‍ എന്റെ വേണ്ടപ്പെട്ടവരില്‍ നിന്ന് കേട്ടിട്ടുണ്ട് ...നീ ideals നെ തിരയുന്നു ..അങ്ങിനെയൊന്നില്ല ...ശരിയാണ് ഇല്ല ...കാരണം നമ്മള് മനുഷ്യര്‍ ..പക്ഷെ ശ്രമിച്ചുടെ നമ്മള്‍ക്ക് നിസ്വാര്‍ഥമായ മായ സ്നേഹം ...പക്ഷെ ആര്‍ക്കും വേണ്ട അത് ....എനിക്കു ഒരു കണാടിയിലേക്ക് നോക്കുന്നപോലെ തോന്നി പലപ്പോഴും ...ആശംസകള്‍ ...
June 11, 2010 at 2:12 AM
"യുട്ടോപിയന് താരം "
ആഹാ ...ഇത് ഇപ്പോഴാ ശ്രദ്ധിക്കുന്നേ...അപ്പൊ ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല ...:) യു-"ട്ടോപി"-യന്‍ താരം :D
June 11, 2010 at 3:30 AM
ആധില.. സ്നേഹത്തിനു നിർവചനങ്ങൾ ഇല്ല. പക്ഷെ ദൈവത്ത്നിന്റെ നിർവചനങ്ങളിൽ ഒന്നു സ്നേഹം എന്നു തന്നെയാണു. ഇതും ഒരു ഉട്ടോപ്പ്യൻ ചിന്ത എന്നു കരുതിയാൽ മതി. :) ഹി ഹി.
June 11, 2010 at 4:40 AM
പോസ്റ്റ് വായിച്ചു കൊണ്ടിരുന്നപ്പോള്‍ ആദിലയുടെ ബ്ലോഗിലെ ട്ടോട്ടോ കഥയാണ് സത്യത്തില്‍ മനസ്സില്‍ ഓടിയെത്തിയത് അതിനെ കുറിച്ചിവിടെ പറയണം എന്നും കരുതിയതാണ് . പിന്നെ കമന്റൂകള്‍ കണ്ടപ്പോഴാഅണ് ആ പോസ്റ്റ് നിങ്ങള്‍ കണ്ടിട്ടുണ്ട് എന്നു മനസ്സിലായത്
നല്ല എഴുത്ത് .
June 11, 2010 at 7:27 AM
നന്ദി ഹംസ.
June 12, 2010 at 1:11 AM
എല്ലാ സുഹൃത്തുക്കള്‍ക്കും പരസ്പരം യാതൊരു നിബന്ധനകളും ഇല്ലാതെ സ്നേഹിയ്ക്കാനും ആ സ്നേഹം എന്നെന്നും നില നിര്‍ത്താനും കഴിയട്ടെ...
June 12, 2010 at 1:58 AM
നന്ദി ശ്രീ.
June 12, 2010 at 7:56 AM
സുഹൃത്തേ............ഹൃദയത്തോട് സംസാരിക്കുക അത്ര എളുപ്പമല്ല ...but u are doing that
June 12, 2010 at 10:12 AM
നന്ദി അനീഷ് ഹസൻ.
June 13, 2010 at 6:26 AM
സൌഹൃദങ്ങൾ ഇന്ന് പൊള്ളയായി കൊണ്ടിരിക്കുന്നു സിർജൻ. എന്തായാലും താങ്കൾ പറഞ്ഞ പോലെ തിരിച്ചൊന്നും ആഗ്രഹിക്കാത്ത സൌഹൃദത്തിൽ ഞാനും വിശ്വസിക്കുന്നു
June 13, 2010 at 8:39 AM
മനോരാജ്,
താങ്കളുടെ നല്ല മനസ്സുകാണുന്ന സുഹൃത്തുക്കളെ താങ്കൾക്കു ലഭിക്കട്ടെയെന്നു ആശംസിക്കുന്നു.
June 13, 2010 at 12:43 PM
ഈ പൊസ്റ്റ് വായിച്ചു അവസാന 2 പേരഗ്രാഫു വായിച്ചപ്പോൽ അറിയാതെ കണ്ണു നിറഞ്ഞു പോയി സൌഹൃദം അത്രയധികം ഇഷ്ട്ടപ്പെടുന്നതു കൊണ്ടാകാം... അറിയാതെ വന്നു പെടുന്ന ചിലർ നമുക്ക് ആരെല്ലമോ ആയി തീരുന്നു.. ചില സുഹൃത്തുക്കളിൽ നിന്നും നാം ധാരാളം പഠിക്കുന്നു നമ്മളിൽ നിന്നു അവരും പലതും മനസില്ലാക്കുന്നു... നാം ആരോടും പറയാത്ത പല രഹസ്യങ്ങളും അവരുമായി നാം പങ്കു വെക്കുന്നു ..
എന്റെ പ്രിയ സുഹൃത്തെ! നിന്നെ ഒന്നു കാണുക എന്ന ആഗ്രഹം ഇപ്പോൾ എന്റെ മനസിനെ കീഴടക്കുന്നു. നീ എന്റെ ജീവിതത്തിൽ എങ്ങനെയൊ വന്നു ചേർന്നു. പിരിയാനകാത്ത വിധം അടുത്തു. ഒരു വാക്കു പോലും മിണ്ടാതെ എവിടെയ്ക്കൊ പോയി. പോകുമ്പോൾ എന്നോട് ഒരു യാത്ര പോലും ചോദിക്കാൻ നിനക്കു തോന്നിയില്ലല്ലൊ. ഇതുവരെ നീ കാണാത്ത ഈ സുഹൃത്തിനെ കാണണം എന്നും നിനക്കു തോന്നിയില്ലെ ?. വിദൂരതയിൽ നിന്റെ സ്നേഹനിർഭരമായ ശബ്ദം ഞാൻ കേൾക്കുന്നു.ഈ വരികൾ കണ്ട് ഏതൊരാളും എന്നെ പോലെ നിങ്ങൾ പരസ്പരം കാണാൻ വേണ്ടി പ്രാർഥിക്കും... കണ്ടു മുട്ടും നിങ്ങൾ പ്രാഥനയോടെ...
June 14, 2010 at 2:15 AM
പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി ഉമ്മു.
June 14, 2010 at 8:30 AM
ബ്ലോഗുകള്‍ വഴിയാണ് ഇപ്പോ കൂടുതല്‍ ചങ്ങാതിമാരെ കിട്ടിയത്.
June 14, 2010 at 8:27 PM
ഇപ്പൊ ഒന്നു കൂടി ആയില്ലെ..
June 18, 2010 at 6:39 PM
kollaam chettaa....its only a fact i think...not just an imagination...when did u start writing such topics????!!!!valiya comdey aanelum philosophical knowledge undennu njan arinjillaayirunnu...love u a lott.....
June 18, 2010 at 10:40 PM
thanks easwar
June 24, 2010 at 11:49 PM
തിരിച്ചൊന്നും ആഗ്രഹിക്കാതെ എന്തിലിടപെടുമ്പോഴും ഒരു ഭാരക്കുറവ് ഫീൽ ചെയ്യും.
കിട്ടുന്നതെന്തിലും തൃപ്തിയും ഉണ്ടാവും.
June 27, 2010 at 12:32 AM
പരസ്പരം നിബന്ധനകളില്ലാത്ത സ്നേഹവും സൌഹൃദവും തന്നെയാണ് എന്നെന്നും നിലനിൽക്കുക. എല്ലാവർക്കും അതിനു സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു.
June 27, 2010 at 3:33 AM
നന്ദി കലാവല്ലഭന്‍..
നന്ദി കുഞ്ഞാമിന.
June 29, 2010 at 9:13 AM
line adikkunathu eth vakuppil varum?
June 29, 2010 at 8:55 PM
വകുപ്പൊക്കെ പെണ്ണിന്റെ അച്ഛന്റെ സ്വാധീനവും കയ്യിലെ കാശിന്റെ അളവും പോലെ ഇരിക്കും. ചെലപ്പൊ 302 വകുപ്പ് വരെ ആവാം. അത് കൊണ്ട് ബി കെയര്‍ ഫുള്‍.
July 2, 2010 at 10:51 PM
നിങ്ങൾ പരസ്പരം കണ്ടു മുട്ടും ......
July 3, 2010 at 9:02 PM
നന്ദി ജിഷാദ്...
പരസ്പരം കാണാന്‍ സാധിക്കണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം.. ,
July 9, 2010 at 1:55 AM
Nice post !! :)
July 22, 2010 at 10:14 PM
ingane orikkalum kanatha oru suhruth enikkum undu.
sathyam paranjal.Saghave aa suhruthine njan kandittumundu aa suhruthu enneyum kandittundu..pakshe..ente ullirippu manssilakkiyo manasilakkatheyo aa suhruthu enne kandittum kandilla ennu nadichu...Saghavu paranjallo angottum ingotum ulla expectations illatha relation anu souhrutham ennu so...njanum athinodu Aikya dardyam prakyapichu njanum kandilla ennu nadichu.....
SAGHAVU PAKSHE AA SUHRUTHINE KANDILLA......
August 3, 2010 at 7:02 AM
വിരഹത്തിന് വേദന അറിയാന്‍ ...
പ്രണയിക്കൂ ഒരു വട്ടം ....
വിടരാപ്പൂ മൊട്ടു കളെന്നെ ...
കരയിച്ചു പല വട്ടം ..!!
ചില സൌഹൃദങ്ങള്‍ അങ്ങിനെയാണ് ..
നഷ്ട്ടമാകും വരെ നമുക്ക് തിരിച്ചറിയാന്‍
കഴിയാറില്ല .. അതിന്റെ വില ...
നഷ്ട്ട പെടുമെന്ന് തോന്നിയിരുന്നെങ്കില്‍ നാം
ജീവന് വരെ കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യും
അക്ഷര തെറ്റില്ലാത്ത നല്ല സൌഹൃദങ്ങള്‍ ഇനിയും
വന്നു ചേരാന്‍ കാത്തിരിക്കാം ..!! നിറ മിഴിയുമായി..!!
സ്നേഹത്തിന്റെ പ്രതീകമായ ഈ പോസ്റ്റിനു
എന്റെ ആശംസകള്‍ ..!!
August 4, 2010 at 1:23 AM
നന്ദി ഷാഹിന. എന്റെ ഈ പോസ്റ്റിനു വടകരയില്‍ നിന്നുമുള്ള ഒരു കമന്റിന്റെ കുറവായിരുന്നു ഉണ്ടായിരുന്നത്. ആ കുറവ് താങ്കളിലൂടെ പരിഹരിച്ചു.
August 4, 2010 at 1:27 AM
എന്റെ ഈ പോസ്റ്റിനു കമന്റ് എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍കൂടി നന്ദി പറയുന്നു.
എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമായ ഒരു വ്യക്തിയെ മനസില്‍ കണ്ട് ഞാന്‍ എഴുതിയ പോസ്റ്റായിരുന്നു ഇത്. നിങ്ങള്‍ ഓരൊരുത്തരും എഴുതിയ കമന്റുകള്‍ ഞങ്ങളുടെ സൌഹൃദത്തിനുള്ള സ്നേഹ സമ്മാനമായി കരുതുന്നു.