Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts
ഒരു പേനയുടെ വിലാപം.
10:35 AM
Posted by Sirjan
നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു തോന്നിയിരുന്നത് ഞാന്‍ നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു. ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍ എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും, നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില് കണ്ടിരുന്നു. ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു പോകുമ്പോഴും ചവറ്റു കുട്ടയില് എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ സ്വപ്നവും അതായിരുന്നു, ‘നല്ലൊരു നാളെ’….
സൌഹൃതം എന്ന സ്നേഹ ഭാവം.
12:58 AM
Posted by Sirjan
ഈ അടുത്തകാലത്ത് ഞാനും ഒരു സുഹൃത്തും തമ്മിൽ ചെറിയ ഒരു തർക്കം നടന്നു. തർക്കം എന്നു വച്ചാൽ, പല സ്നേഹബന്ധങ്ങളും നിലനിൽക്കുന്നത് വ്യക്തികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ചില ആഗ്രഹങ്ങൾ മൂലം ആണെന്ന് ഞാൻ പറഞ്ഞു സുഹൃത്ത് അതിനെ എതിർത്തു. തർക്കം നീണ്ട് നീണ്ട് ഒടുവിൽ ദൈവത്തിലും വിശ്വാസത്തിലും വരെ എത്തി. സുഹൃത്തിന് എന്റെ സംസാരം വളരെ അരോചകമായി തന്നെ തോന്നി അദ്ദേഹം എന്നോട് പറഞ്ഞു ‘’നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ‘’. ഞാൻ പറഞ്ഞു ‘’ ശരിയാണ് പേടി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഒരു കള്ളൻ പോലീസിനെ പേടിക്കുന്നത് പോലെയാണെങ്കിൽ ആ പേടി എനിക്കില്ല. ഞാൻ ദൈവത്തെ കാണുന്നത് ഒരു സുഹൃത്തിനെ പോലെയാണ് ‘’.
Subscribe to:
Posts
(
Atom
)
